ഷാർജ: പൊലീസ് റെയ്ഡിനിടെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിെൻറ മൂന്നാം നിലയിൽ നിന്ന് ചാടിയ 45 കാരൻ ഗുരുതരാവസ്ഥയിൽ.
ചൊവ്വാഴ്ച രാത്രി ഷാർജയിലെ അൽ നബാ ഏരിയയിലെ കെട്ടിടത്തിൽ നിന്നാണ് ബംഗ്ലാദേശ് സ്വദേശിയായ ഇയാൾ താഴേക്ക് ചാടിയത്. കാലിനും തലക്കുമാണ് പരിക്ക്. സംഭവം നടന്ന അപ്പാർട്ട്‌മെൻറിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പൊലീസുകാരെ കണ്ടപ്പോൾ പരിഭ്രാന്തനായി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. വാസിത് പൊലീസ് സ്റ്റേഷനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.