ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാളിൽ ചാമ്പ്യന്മാരായ ബാഴ്സലോണ ടീം ട്രോഫി
ഏറ്റുവാങ്ങുന്നു
ദുബൈ: വിവിധ രാജ്യങ്ങളിലെ ഫുട്ബാൾ ക്ലബുകൾ പങ്കെടുത്ത അണ്ടർ-13 ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാളിൽ ബാഴ്സലോണക്ക് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ബ്രസീലിയൻ ക്ലബായ ക്രുസീറോയെ തകർത്താണ് സ്പാനിഷ് ടീം കപ്പിൽ മുത്തമിട്ടത്. ഷൂട്ടൗട്ടിൽ 4-3നായിരുന്നു ജയം. അന്താരാഷ്ട്ര ക്ലബുകളുടെ ജൂനിയർ ടീമുകളായ 20 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. യു.എ.ഇയിൽനിന്ന് അൽനസ്ർ, അൽവാസൽ, ഷബാബ് അൽ അഹ്ലി, അൽവഹ്ദ എന്നീ ടീമുകളും പങ്കെടുത്തു.
400ഓളം താരങ്ങൾ മാറ്റുരച്ച ടൂർണമെന്റിൽ ചെൽസിയുടെ ഹെസേകിയ ഗ്രിംവേഡ് മികച്ച താരമായി. ക്രുസീറോയുടെ കെക് മസൂദോയാണ് ടോപ് സ്കോറർ. ബാഴ്സയുടെ പാേബ്ലാ പെനിയ മികച്ച ഗോൾ കീപ്പറായി. സിൽവർ കപ്പ് മത്സരത്തിൽ വല്ലാഡോളിഡിനെ തോൽപിച്ച് വാകാടാക് ടീം കപ്പടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.