ദുബൈ: ഗൂഗ്ളിന്റെ ഏറ്റവും പുതിയ നിർമിത ബുദ്ധി ചാറ്റ്ബോട്ടായ ‘ബാർഡ്’ അറബിക് ഉൾപ്പെടെ 43 ഭാഷകളിൽ കൂടി പുറത്തിറക്കി. ഈജിപ്ഷ്യൻ, സൗദി, ഇമാറാത്തി എന്നിവ ഉൾപ്പെടെ 16 പ്രാദേശിക അറബി സംസാര ശൈലിയിലുള്ള ചോദ്യങ്ങൾക്ക് ‘ബാർഡ്’ ചാറ്റ്ബോട്ട് മറുപടി പറയും.
അറബ് നാടുകളിലെ ഉപയോക്താക്കളെ ലക്ഷമിട്ടാണ് പുതിയ സംവിധാനം ഗൂഗ്ൾ ബാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 239 രാജ്യങ്ങളിലായി 49 ഭാഷകളിൽ ബാർഡ് ലഭ്യമാകുമെന്നാണ് ഗൂഗ്ൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യ എതിരാളികളായ മൈക്രോസോഫ്റ്റ് ചാറ്റ് ജി.പി.ടിയിലൂടെ ഉയർത്തിയ വെല്ലുവിളി മറികടക്കുകയാണ് പ്രാദേശിക ഭാഷകളിൽ സംഭാഷണം നടത്താൻ കഴിയുന്ന ചാറ്റ്ബോട്ടിലൂടെ ഗൂഗ്ൾ ലക്ഷ്യമിടുന്നത്. അറബി ഭാഷ ഉപയോഗിക്കുന്നവർക്ക് വലതു നിന്ന് ഇടത്തോട്ട് ടൈപ്പ് ചെയ്യാൻ പുതിയ സവിശേഷതകൾ വഴി സാധിക്കും. അതേസമയം, ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ തന്നെ മറുപടി ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.