വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം റോ​യ് ഐ. ​വ​ര്‍ഗീ​സ് നി​ര്‍വ​ഹി​ക്കു​ന്നു

ബഷീറിന്‍റെ ആകാശം' നവ്യാനുഭവമായി

അബൂദബി: വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് കേരള സോഷ്യല്‍ സെന്‍ററും ശക്തി തിയറ്റേഴ്‌സ് അബൂദബിയും സംഘടിപ്പിച്ച 'ബഷീറിന്‍റെ ആകാശം' നവ്യാനുഭവമായി. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് റോയ് ഐ. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഷെറിന്‍ വിജയന്‍, ശക്തി പ്രസിഡന്‍റ് ടി.കെ. മനോജ്, സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം, അനു ജോണ്‍, ജമാല്‍ മൂക്കുതല, ശക്തി തിയറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി പ്രദീപ് കുറ്റിക്കോല്‍ എന്നിവർ സംസാരിച്ചു.

റഫീഖ് കൊല്ലിയത്ത്, ജിനി സുജില്‍, ബിന്ദു ഷോബി എന്നിവര്‍ തയാറാക്കിയ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. എം.എന്‍. കാരശ്ശേരി എഴുതിയ 'ബഷീര്‍മാല' ശക്തി കലാവിഭാഗം സെക്രട്ടറി അന്‍വര്‍ ബാബുവിന്‍റെ സംവിധാനത്തില്‍ ശക്തി ബാലസംഘം കോല്‍ക്കളി രൂപത്തില്‍ അവതരിപ്പിച്ചു.

Tags:    
News Summary - Basheer's Akasha' became a new experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.