ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് യു.എസിലെ അറ്റ്ലാന്റയില്‍ ആറാമത്തെ ഷോറൂം ആരംഭിച്ചു. അറ്റ്ലാന്റയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എല്‍. രമേഷ് ബാബു ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് നോര്‍ത്ത് അമേരിക്ക റീജനല്‍ ഹെഡ് ജോസഫ് ഈപ്പന്, ബ്രാഞ്ച് ഹെഡ് ആർ. ജസാർ, മറ്റ് കമ്യൂണിറ്റി നേതാക്കള്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യു.എസില്‍ ആറാമത്തെ ഷോറൂം തുറക്കുന്നതിൽ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. 5,400 ചതുരശ്ര അടിയിൽ അതിവിശാലമായ ഷോറൂമാണ് അറ്റ്ലാന്റയിൽ നിർമിച്ചിരിക്കുന്നത്. 20 രാജ്യങ്ങളില്‍നിന്നുള്ള 30,000 ആഭരണ ഡിസൈനുകളാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും അഭിരുചികള്‍ക്കും ഇണങ്ങുന്ന സ്വര്‍ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ അതിമനോഹരമായ ബ്രൈഡല്‍ ആഭരണങ്ങള്‍ മുതല്‍ ഡെയ്ലി വെയര്വരെയുളള ആഭരണശേഖരം ഉള്‍പ്പെടുന്നു.
സാന്‍ ഫ്രാന്‍സിസ്കോ, സിയാറ്റില്‍, ഓസ്റ്റിന്‍, ടാമ്പ, വിര്‍ജീനിയ, ഡിട്രോയിറ്റ്, ഹ്യൂസ്റ്റണ്‍, ഷാര്‍ലറ്റ്, ഫീനിക്സ്, ന്യൂയോര്‍ക്, സാന്‍ ഡീഗോ തുടങ്ങിയ നഗരങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയയിലേക്കും ആല്ബര്ട്ടയിലേക്കും ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.