റാസല്‍ഖൈമ: 2024ലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റാക് പൊലീസ് വാര്‍ഷിക സമ്മേളനം റാസല്‍ഖൈമയില്‍ നടന്നു. റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി, ഡെപ്യൂട്ടി മേധാവി ജനറല്‍ അഹമ്മദ് അല്‍ തയ്ര് തുടങ്ങിയവര്‍ ജസീറ അല്‍ ഹംറ പൈതൃക ഗ്രാമത്തില്‍ നടന്ന വാര്‍ഷിക ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പൊലീസ് സേനയുടെ പ്രവര്‍ത്തന മികവ് തുടരുന്നതിനും നവീന ആശയങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്നതിനും റാക് ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അലി അബ്ദുല്ല പറഞ്ഞു. പൊലീസ് സേനയുടെയും ജീവനക്കാരുടെയും സന്തോഷത്തിലും സംതൃപ്തിയിലും ആഭ്യന്തര മന്ത്രാലയം ശ്രദ്ധയൂന്നുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ജനറല്‍ വകുപ്പ് ഡയറക്ടര്‍മാര്‍, സീനിയര്‍ ഓഫിസര്‍മാര്‍ തുടങ്ങി 700ഓളം വനിത-പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ലഫ്റ്റനന്റ് കേണല്‍ ഡോ. യൂസഫ് അബ്ദുല്ല അല്‍ തനൈജിയുടെ നേതൃത്വത്തിലുള്ള ഇവന്റ്സ് ടീം പരിപാടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.