അബൂദബി: അബൂദബി വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാൻ ബാറ്റ്മാനും ബഗ്സ് ബണ്ണിയും ലൂണി ടൂൺസും അടക്കമുള്ളവർ. വാർണർ ബ്രോസ് വേൾഡ് അബൂദബിയുമായി സഹകരിച്ച് ഇത്തിഹാദ് എയർവേസ് ആണ് യാത്രക്കാർക്ക് ഇഷ്ടകഥാപാത്രങ്ങളുടെ രൂപങ്ങൾകൊണ്ട് വരവേൽപ് ഒരുക്കുന്നത്. ബാഗേജ് കൈപ്പറ്റുന്ന ഭാഗത്താണ് കാർട്ടൂൺ കഥാപാത്രങ്ങൾ യാത്രികരെ വരവേൽക്കുന്നത്. ഇത്തിഹാദ് എയർവേസിന്റെ വിമാനത്തിലെത്തിയവരെയാണ് ലഗേജ് ക്ലെയിം ഏരിയയിൽ കാർട്ടൂൺ കഥാപാത്രങ്ങൾ വരവേറ്റത്. ബാഗേജ് ക്ലെയിം ഏരിയയിൽ തങ്ങളുടെ ലഗേജുകൾ പ്രതീക്ഷിച്ചുനിൽക്കുന്ന യാത്രികരെ അമ്പരപ്പിച്ച് കാർട്ടൂൺ കഥാപാത്രങ്ങളുടെ ലഗേജുകളായിരുന്നു ആദ്യമെത്തിയത്. ഇതുകണ്ട് അമ്പരന്ന് ഫോട്ടോകളും മറ്റും എടുത്തുനിന്ന യാത്രികർക്കിടയിലേക്കാണ് ബാറ്റ്മാൻ അടക്കമുള്ള കാർട്ടൂൺ കഥാപാത്രങ്ങളെത്തിയത്. ഇതിനു ശേഷമാണ് യാത്രക്കാരുടെ ബാഗുകളെത്തിയത്. ബാഗേജുകൾക്കൊപ്പം ടാഗ് ചെയ്താണ് വാർണർ ബ്രോസ് വേൾഡ് അബൂദബി തീം പാർക്കിലേക്കുള്ള ടിക്കറ്റുകൾ കൈമാറിയത്. 2018ൽ ഒരു ബില്യൻ ഡോളറിലേറെ ചെലവഴിച്ചാണ് വാർണർ ബ്രോസ് തീം പാർക്ക് അബൂദബി യാസ് ദ്വീപിൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.