അജ്മാന്: വാഹനങ്ങൾ അപ്രതീക്ഷിതമായി ലൈൻ മാറുേമ്പാഴുണ്ടാകുന്ന അപകടത്തെക്കുറിച്ച് ബോധവത്കരണവുമായി അജ്മാൻ പൊലീസ്. നിയമം തെറ്റിക്കുന്നവരിൽനിന്ന് കനത്ത പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. ഇതുമൂലം നിരവധി അപകടങ്ങളുണ്ടായത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. സിഗ്നല്‍ നല്‍കാതെ വാഹനം പെെട്ടന്ന് ഗതിമാറ്റുന്നവര്ക്ക് 1000 ദിർഹവും നാലു ട്രാഫിക് പോയൻറുകളും പിഴയായി ലഭിക്കും. തെറ്റായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നവര്‍ക്ക് 600 ദിര്‍ഹമും ആറ് ട്രാഫിക് പോയൻറുകളും പിഴ ലഭിക്കും. നിർബന്ധിത പാതയുള്ള വലിയ വാഹനങ്ങൾ നിയമം ലംഘിച്ചാൽ 400 ദിർഹം പിഴ നൽകണം.
ഡ്രൈവര്‍മാര്‍ അശ്രദ്ധയോടെ ട്രാക്ക് മാറുന്നതും ആവശ്യമായ അകലം പാലിക്കാത്തതും അമിത വേഗവും റോഡ് വിജനമാണോ എന്ന് നോക്കാതെ പ്രവേശിക്കുന്നതും ഫോണ്‍ ഉപയോഗിക്കുന്നതും ഉറക്കം അനുഭവപ്പെടുന്ന സമയത്ത് വാഹനം ഓടിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ട്രാഫിക് ആൻഡ് പട്രോളിങ് വകുപ്പ് ഡയറക്ടർ ലഫ്റ്റനൻറ് കേണൽ സെയ്ഫ് അബ്്ദുല്ല അൽ ഫലാസി പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ട്രാഫിക് ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും ഒരു പാതയിൽനിന്ന് മറ്റൊന്നിലേക്ക് ശ്രദ്ധയോടെ നീങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.