റാസല്‍ഖൈമ: ബീച്ചുകളിലെത്തുന്നവര്‍ക്ക് ബോധവത്കരണ പ്രചാരണവുമായി റാക് പൊലീസ്. കടല്‍തീരം ആസ്വദിക്കാനെത്തുന്നവര്‍ അപകടത്തിൽ പെടാതിരിക്കാനുള്ള മാര്‍ഗനിർദേശങ്ങളാണ് ടൂറിസം പൊലീസ് - മാരിടൈം റെസ്ക്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിനില്‍ നല്‍കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബീച്ചുകളില്‍ നീന്തല്‍ പരിശീലനം, ജല കായികവിനോദം തുടങ്ങിയവയിലേര്പ്പെടുന്നവര് നിയുക്തസ്ഥലങ്ങള് മാത്രം ഉപയോഗിക്കാന്‍ ജാഗ്രതപുലര്‍ത്തണം. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങള്‍ ഉപയോഗിക്കണം. കുട്ടികളുമായെത്തുന്നവര്‍ നിരീക്ഷണം കര്‍ശനമാക്കുന്നത് മുങ്ങി മരണംപോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.