ഷാർജ: പൂക്കളമത്സരത്തിലും സുസ്ഥിരത പ്രകടിപ്പിച്ച ഷാർജയിലെ കൊച്ചു കൂട്ടുകാർക്ക് അഭിനന്ദനപ്രവാഹം. പൂക്കളമത്സരത്തിൽ പങ്കെടുത്തവർ ഉപേക്ഷിച്ചുപോയ പൂക്കൾകൊണ്ട് മത്സരവേദിക്ക് പുറത്ത് കുട്ടികൾ മറ്റൊരു പൂക്കളം തീർക്കുകയായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പൂക്കളമത്സരത്തിനിടെയാണ് മുതിർന്നവർക്ക് പോലും മാതൃകയാകുന്ന പ്രവൃത്തിയുമായി കുട്ടികൾ രംഗത്തെത്തിയത്. സിനിയ ഫാത്തിമ എന്ന കൊച്ചുമിടുക്കിയുടെ നേതൃത്വത്തിലുള്ള കുട്ടികളാണ് മനോഹരമായ ഒരു പൂക്കളം ഒരുക്കിയത്. കണ്ണൂർ സാംസ്കാരിക വേദിയായ കസവിന്റെ അംഗങ്ങളാണിവർ. വേദിക്ക് പുറത്ത് കുട്ടികൾ തീർത്ത പൂക്കളം പൂക്കളമത്സരത്തിന് വന്ന വിധികർത്താക്കളെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിറഞ്ഞ സന്തോഷം തോന്നിയ വിധികർത്താക്കളിലൊരാൾ നൽകിയ സമ്മാനവും കുട്ടികൾക്ക് പ്രോത്സാഹനമായി.
അടുത്ത വർഷം മുതൽ മുതിർന്നവർക്കൊപ്പം കുട്ടികൾക്കായി പൂക്കളമത്സരം ഒരുക്കണമെന്ന നിർദേശംകൂടി പൂക്കളമത്സര കമ്മിറ്റി മുന്നോട്ട് വെക്കുകയും ചെയ്തു. പരിപാടിക്ക് എത്തിയ നിരവധിപേർ പൂക്കളമൊരുക്കിയ കുട്ടികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.