ദുബൈ: യു.എ.ഇയില്‍നിന്ന് എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ കിടപ്പുരോഗികളെ കൊണ്ടുപോകാൻ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് പൊതുപ്രവര്‍ത്തകനായ പ്രവീണ്‍ കുമാര്‍. എമിറേറ്റ്സ്-എയര്‍ ഇന്ത്യന്‍ വിമാനങ്ങളിലാണ് ഇന്ത്യയിലേക്ക് കിടപ്പുരോഗികള്‍ക്ക് യാത്രാസൗകര്യം നല്‍കിയിരുന്നത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ കിടപ്പുരോഗികള്‍ക്കുള്ള യാത്രാസൗകര്യം നിഷേധിച്ചതോടെ മലയാളികളുള്‍പ്പെടെ രോഗികള്‍ വിദഗ്ധ ചികിത്സക്ക് നാട്ടിലെത്താനാകാതെ ദുരിതത്തിലാണെന്ന് പ്രവീണ്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ലഖ്നോ, ഗോവ, കൊൽക്കത്ത വിമാനത്താവളങ്ങളിലേക്ക് മെഡിക്കല്‍ റീപാട്രിയേഷന്‍ സൗകര്യമൊരുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സമ്മർദം ചെലുത്തണമെന്ന ആവശ്യമാണ് നോര്‍ക്കക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിച്ച അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതായും പ്രവീണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.