അൽഐൻ: ഗാന്ധിജയന്തി ദിനത്തിൽ അൽഐൻ സെൻറ് ഡയനീഷ്യസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ ജൈവകൃഷിക്ക് തുടക്കം. ദേവാലയാങ്കണത്തിൽ പ്രത്യേകം നിലം ഒരുക്കിയാണ് ജൈവകൃഷി. ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ ഇടവക വികാരി ഫാ. ജോൺസൺ ഐപ്പ് ഉദ്ഘാടനം ചെയ്തു. അൽഐനിലെ അറിയപ്പെടുന്ന കാർഷിക വിദഗ്ധൻ വിജയൻ പിള്ളയുടെ നിർദേശങ്ങൾക്കനുസൃതമായി കുട്ടികളുൾപ്പെടെ ഇടവകാംഗങ്ങൾ വിവിധയിനം വിത്തുകൾ പ്രത്യേകം ഒരുക്കിയ നിലത്ത് വിതച്ചു. സൺഡേ സ്കൂൾ, എം.ജി.ഒ.സി.എസ്.എം, മർത്തമറിയം വനിതാ സമാജം തുടങ്ങിയ സംഘടനകളുടെ സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇടവക ട്രസ്റ്റി തോമസ് ഡാനിയേൽ, സെക്രട്ടറി ഷാജി മാത്യു, യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറ് മോനി പി. മാത്യു, സെക്രട്ടറി പ്രവീൺ ജോൺ, ജോയൻറ് സെക്രട്ടറി റോബി ജോയി, കൃഷി കോഒാഡിനേറ്റർ ചെറിയാൻ ഇടിക്കുള തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.