ദുബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയിൽ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ പുത്തൻചിറ ചെറവട്ട ബെക്സ് കൃഷ്ണൻ ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചു. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് ഇത്തിഹാദിെൻറ ഇ.വൈ 280 വിമാനത്തിലാണ് െബക്സ് നാട്ടിലേക്ക് തിരിച്ചത്. അബൂദബി അൽ വത്ബ ജയിലിൽ നിന്ന് അധികൃതർ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.50ന് നെടുമ്പാശേരിയിലെത്തുന്ന വിമാനത്തിലാണ് ബെക്സ് യാത്രയായത്. നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട്പാസ് കഴിഞ്ഞ ദിവസം അധികൃതർ നൽകിയിരുന്നു.
സുഡാനി ബാലെൻറ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട ബെക്സിന് തുണയായത് വ്യവയസായി എം.എ. യൂസുഫലിയുടെ ഇടപെടലാണ്. ഒരു കോടി രൂപ ദിയാദനം യൂസുഫലി കോടതിയിൽ കെട്ടിവെച്ചതോടെയാണ് ജയിൽ മോചിതനായത്. യൂസുഫലിയെ കാണണമെന്ന് ബെക്സ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേസിൽ ഉൾപെട്ട വ്യക്തിയായതിനാൽ ജയിലിൽ നിന്ന് നേരെ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.