റാസല്‍ഖൈമ: റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓശാന പെരുന്നാള്‍ കൊണ്ടാടി. പ്രഭാത നമസ്കാരം, കുര്‍ബാന, ഓശാന പെരുന്നാള്‍ ശുശ്രൂഷ തുടങ്ങിയവക്ക് ഫാ. സിറില്‍ വര്‍ഗീസ് വടക്കേടത്ത് നേതൃത്വം നല്കി. നിരണം ഭദ്രാസനാംഗം ഫാ. ഷിബിന്‍ തോമസ് വര്‍ഗീസ് ഓശാനയുടെ സന്ദേശം നല്കി. വചനിപ്പ് പെരുന്നാളിനോടനുബന്ധിച്ച കുര്‍ബാനക്ക് ഫാ. എം.കെ. കുര്യന് നേതൃത്വം നല്കി. ഹാശാ ആഴ്ചയോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് ഏഴിന് സന്ധ്യ നമസ്കാരവും വചന ശുശ്രൂഷയും നടക്കും. ബുധനാഴ്ച പെസഹ ശുശ്രൂഷ നടക്കും.
വ്യാഴാഴ്ച സന്ധ്യ നമസ്കാരം, ദു$ഖവെള്ളി ശുശ്രൂഷ രാവിലെ 7.30ന് തുടങ്ങും. ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരവും കുര്‍ബാനയും നടക്കും. വൈകീട്ട് ആറിന് സന്ധ്യ നമസ്കാരവും തുടര്‍ന്ന് ഉയിര്‍പ്പ് ശുശ്രൂഷയും കുര്‍ബാനയും ഹാശാ ആഴ്ച ശുശ്രൂഷകളും റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ നടത്തുമെന്ന് ഫാ. സിറില്‍ വര്‍ഗീസ് വടക്കേടത്ത് അറിയിച്ചു.
ദുബൈ: ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിലെ ഓശാന പെരുന്നാളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പ്രാര്‍ഥനകള്‍ക്ക് മലങ്കരസഭ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്കി. ഫാ. ബിനീഷ് ബാബു, ഫാ. ജാക്സണ് എം. ജോണ്‍, ഇടവക ട്രസ്റ്റി ഷാജി പുഞ്ചക്കോണം, സെക്രട്ടറി തോമസ് ജോസഫ്, ബിനു വര്‍ഗീസ്, ശ്യാം ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.