ദുബൈ: മലബാർ സൗഹൃദ വേദിയുടെ അഞ്ചാമത് അന്താരാഷ്ട്ര മ്യൂസിക് ആൽബം, ഡോക്യുമെന്ററി, ഷോർട്ട്ഫിലിം ഫെസ്റ്റിവലിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി വിഭാഗത്തിൽ മികച്ച മ്യൂസിക്കൽ ആൽബമായി ‘ദ ജേണി ഓഫ് റീകാൾഡ് മെൻ’ തിരഞ്ഞെടുത്തു. ഇതിലെ അഭിനയത്തിന് മികച്ച നടനായി കമാൽ കാസിമിനെയും മികച്ച ഗാനരചയിതാവായി ഒ.എസ്.എ. റഷീദിനെയും തിരഞ്ഞെടുത്തു. ഇതടക്കം മൂന്ന് പുരസ്കാരങ്ങളാണ് ‘ജേണി ഓഫ് റീകാൾഡ് മെനി’ന് ലഭിച്ചത്.
നിക്കോൺ മിഡിലീസ്റ്റിന്റെ സഹകരണത്തോടെ പൂർണമായും യു.എ.ഇയിൽ ചിത്രീകരിച്ച ‘ജേണി ഓഫ് റീകാൾഡ് മെനി’ന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് സുൽത്താൻ ഖാനാണ്. ഒ.എസ്.എ. റഷീദിന്റെ വരികൾക്ക് ഖാലിദാണ് ഈണവും ശബ്ദവും നൽകിയിരിക്കുന്നത്. ഷാർജയിൽനിന്നുള്ള ഗൾഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തിൽ ഫോട്ടോ ജേണലിസ്റ്റാണ് കമാൽ കാസിം. ഡിസംബറിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കുമെന്ന് സംഘടകരായ പി.കെ. ബാബുരാജ്, ഷാജി പട്ടികര, ജയൻ കടലുണ്ടി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.