ദുബൈ: ലോകത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ജി.സി.സി ബെസ്റ്റ് എംപ്ലോയര്‍ ബ്രാന്‍ഡ് അവാര്‍ഡ്സിന്റെ ഒമ്പതാം എഡിഷനില്‍ പുരസ്കാരത്തിളക്കം. 'ബെസ്റ്റ് എംപ്ലോയര്‍ ബ്രാന്‍ഡ് അവാര്‍ഡ്-2022' ആണ് മലബാർ കരസ്ഥമാക്കിയത്. മികച്ച തൊഴില്‍ അന്തരീക്ഷത്തിനും തൊഴിലാളി സൗഹൃദ നയങ്ങള്‍ക്കുമാണ് മലബാര്‍ ഗോള്‍ഡിനെ തേടി പുരസ്കാരമെത്തിയത്. 1993 മുതല്‍ നടന്നുവരുന്ന 133ലധികം രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു പ്രഫഷനലുകള്‍ ഒത്തുചേരുന്ന വേള്‍ഡ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് കോണ്‍ഗ്രസിന്റെ ഭാഗമായാണ് അവാര്‍ഡുകള്‍ സംഘടിപ്പിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് - ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എച്ച്.ആര് ഹെഡ് ദീപക് രവീന്ദ്രന് പുരസ്കാരം ഏറ്റുവാങ്ങി.
14,000 ത്തിലധികം തൊഴിലാളികള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഭാഗമാണ്. 25 വ്യത്യസ്ത രാജ്യങ്ങളില്‍നിന്നും 50 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന തൊഴിലാളികള്‍ സ്ഥാപനത്തിലുണ്ട്. ജീവനക്കാർക്ക് സുഖകരമായ തൊഴിലന്തരീക്ഷം ഒരുക്കാനും അവരുടെ സന്തോഷത്തിനും സംതൃപ്തിക്കും മുന്‍ഗണന നല്‍കാനും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എന്നും മുന്‍ഗണന നൽകാറുണ്ടെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് അബ്ദുസ്സലാം കെ.പി പറഞ്ഞു. എല്ലാ സ്റ്റോറുകളിലും വിന്യസിക്കുന്ന പരിചയസമ്പന്നരായ തൊഴിലാളികള്‍ തങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന പ്രേരകശക്തികളിലൊന്നാണ്. ജീവനക്കാര്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിലിടം പരിപോഷിപ്പിക്കുന്നത് തുടരുകയും സുസ്ഥിരമായ തൊഴില്‍ അന്തരീക്ഷത്തിന്റെ നിലവാരം ഉയര്‍ത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.