ഷാർജ: ഷാർജ അന്തർദേശീയ പുസ്തക മേളയിലെ മികച്ച അന്തർദേശീയ പ്രസാധകനുള്ള പുരസ്കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സിന് ലഭിച്ചു.
ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്പേഴ്സൻ ശൈഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയിൽനിന്ന് ഡി.സി ബുക്സ് സി.ഇ.ഒ രവി ഡി.സി പുരസ്കാരം സ്വീകരിച്ചു. മികച്ച അന്തർദേശീയ പ്രസാധകനുള്ള അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ പ്രസാധകരാണ് ഡി.സി ബുക്സ്. 2013ലാണ് ഡി.സി ബുക്സിന് ആദ്യ പുരസ്കാരം ലഭിച്ചത്. 1974 ആഗസ്റ്റ് 29നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി ഡി.സി ബുക്സ് എന്ന പേരില്‍ പുസ്തക പ്രസാധകശാല ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.