ദുബൈ: മൊബൈൽ ഫോൺ വഴിയുള്ള പല പണം തട്ടിപ്പുകഥകളും നമ്മൾ കേട്ടിട്ടുണ്ട്. അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് വഴിയും അശ്രദ്ധകൊണ്ടും അറിവില്ലായ്മകൊണ്ടുമാണ് കൂടുതലും പണം നഷ്ടമാകുന്നത്.
എന്നാൽ, ദുബൈയിൽ സർക്കാർ ജീവനക്കാരനായ തിരൂർ വളപ്പിൽ നാലകത്ത് ഇസ്മയിലിെൻറ അനുഭവം മറിച്ചാണ്. വളരെ സൂക്ഷിച്ചുപയോഗിക്കുന്ന ഫോണിൽ നിന്നാണ് വ്യാഴാഴ്ച ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 1600 ദിർഹം നഷ്ടമായത്. തനിക്കുണ്ടായ അനുഭവം ഇസ്മയിൽ വിവരിക്കുന്നു.
വ്യാഴാഴ്ച വൈകീട്ട് ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് ഫോണിൽ മെസേജ് കണ്ടത്. നിങ്ങളുടെ ടൈറ്റാനിയം ക്രെഡിറ്റ് കാർഡിലെ 313.20 ജി.ബി.പി (1602 ദിർഹമിന് തുല്യം) സായൻസ്ബറീസ് (Sainsburys) എന്ന പേരിലുള്ള അക്കൗണ്ട് ഉടമ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു മെസേജ്.
ഉടൻ ഫോണിലെ ആപ്പ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബാലൻസ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. യു.എ.ഇയിലെ സ്വകാര്യ ബാങ്കിെൻറ അക്കൗണ്ടാണ് ഉപയോഗിക്കുന്നത്.സർക്കാർ ജീവനക്കാരനായതിനാൽ ഗവൺമെൻറിെൻറ ഇ-മെയിൽ മാത്രമാണ് ഫോണിൽ ഉപയോഗിക്കുന്നത്. മറ്റ് അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ മറ്റ് ഇ-മെയിലുകൾ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. എന്നിട്ടും പണം നഷ്ടമായതെങ്ങനെയെന്ന് അറിയില്ല.
അന്നത്തെ ദിവസം ബാങ്കിെൻറ മൊബൈൽ ആപ്പ് ഓപൺ ചെയ്തിട്ടുപോലുമില്ല. ബാങ്കിൽ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ പരാതി നൽകാൻ പറഞ്ഞു. സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടാൽ 180 ദിവസത്തിനകം പണം തിരികെ നൽകാമെന്ന് അവർ അറിയിച്ചു - ഇസ്മായിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.