അബൂദബി: മുസഫ കേന്ദ്രമായ ഭരതാഞ്ജലി നൃത്തപരിശീലന കേന്ദ്രം വാര്‍ഷികാഘോഷ പരിപാടി അബൂദബി ഇന്ത്യ സോഷ്യല്‍ സെന്ററിലും മുസഫ ഭവന്‍സ് സ്കൂളിലും അരങ്ങേറും. ജൂണ്‍ 24ന് വൈകീട്ട് 3.30 മുതല്‍ 9.30 വരെ ഭവൻസിലും ജൂലൈ ഒന്നിന് വൈകീട്ട് നാലുമുതല്‍ 10 വരെ ഐ.എസ്.സിയിലും വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍ അരങ്ങിലെത്തും. പ്രമുഖ നൃത്താധ്യാപിക പ്രിയ മനോജിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച നൂറോളം വിദ്യാർഥികള്‍ രണ്ട് വേദികളിലായി അവതരിപ്പിക്കുന്ന പ്രയുക്തിയിലും രാമസംയതിയിലും പങ്കാളികളാവും.
രാമായണത്തിലൂടെ ഒരുയാത്രയാണ് രാമസംയതിയെന്നും എല്ലാവിഭാഗം പ്രേക്ഷകർക്കും ഉൾക്കൊള്ളാൻ കഴിയുംവിധമായിരിക്കും അവതരിപ്പിക്കുകയെന്നും വാർത്തസമ്മേളനത്തിൽ പ്രിയ മനോജ് അറിയിച്ചു. ഭാരതത്തിൽ ഉടനീളമുള്ള ശാസ്ത്രീയ നൃത്തരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും അവയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ഭരതാഞ്ജലി ശ്രമിക്കുന്നു എന്നതിന്റെ ഭാഗമായിട്ടാണ് പ്രയുക്തി- രാമസംയതി എന്നിവ ഒരുക്കുന്നതെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കലാക്ഷേത്ര ഫൗണ്ടേഷൻ പൂർവ വിദ്യാർഥികളായ ആര്യ സുനിൽ, ശാശ്വതി ശ്രീധർ, കാർത്തിക നാരായണൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.