ദുബൈ: ഭീമ ജ്വല്ലറിയുടെ കറാമ ഷോറൂം ഏഴാം വാർഷികം ആഘോഷിച്ചു. ഇതിന്‍റെ ഭാഗമായി നവംബർ ആറു വരെ ഏഴ് ഓഫറുകളും പ്രഖ്യാപിച്ചു.
പരമ്പരാഗത ആഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനം ഇളവ് നൽകും. അമൂല്യമായ ആഭരണങ്ങൾക്ക് 25 ശതമാനം, ഡയമണ്ടിന് 60 ശതമാനം, അൺകട്ട് ഡയമണ്ടിന് 60 ശതമാനം എന്നിങ്ങനെയും പണിക്കൂലി ഇളവ് നൽകുന്നു. 22 കാരറ്റിന്‍റെ എട്ടു ഗ്രാം സ്വർണനാണയത്തിന് പണിക്കൂലിയില്ല. ചെയിൻ, വള എന്നിവക്കും 22 കാരറ്റ് സ്വർണത്തിന്‍റെ എക്സ്േചഞ്ചിനും ഓഫറുകൾ നൽകും. വാർഷികാഘോഷത്തോടനുബന്ധിച്ച് ആഭരണങ്ങളുടെ പുതിയ ശേഖരവും എത്തിച്ചിട്ടുണ്ട്.
ഭീമയെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും നന്ദി അറിയിക്കുന്നതായി ഭീമ ഗ്രൂപ് ഡയറക്ടർ അഭിഷേക് ബിന്ധുമാധവ് പറഞ്ഞു. ഷാർജ നഹ്ദയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ഉടൻ പുതിയ ഷോറൂം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.