ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ യു.എസിലേക്ക് ക്ഷണിച്ച് പ്രസിഡൻറ് ജോ ബൈഡൻ. ജിദ്ദയിൽ ജി.സി.സി പ്ലസ് 3 സുരക്ഷാ വികസന ഉച്ചകോടിക്കിടയിലെ നേതാക്കളുടെ കൂടിക്കാഴ്ചക്കിടെയാണ് ക്ഷണം. നിലവിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ ഒരുമിച്ചിരിക്കുന്നതിന് വലിയ പ്രധാന്യമുണ്ടെന്ന് പറഞ്ഞായിരുന്നു ബൈഡന്‍റെ ക്ഷണം. സാമ്പത്തിക, നിക്ഷേപം, സുസ്ഥിര വികസന മേഖലകൾ, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, ഭക്ഷ്യസുരക്ഷ, പുരോഗതിക്കും സ്ഥിരതക്കും അടിത്തറ പാകുന്ന മറ്റ് സുപ്രധാന മേഖലകൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി.
ശനിയാഴ്ച ഉച്ചയോടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജിദ്ദയിലെത്തിയ യു.എ.ഇ പ്രസിഡൻറിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ജിദ്ദ ഉച്ചകോടിക്കെത്തിയ യു.എസ് പ്രസിഡന്‍റിന് പുറമെ മറ്റു രാഷ്ട്ര നേതാക്കളുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. മേഖലയിലെയും അന്തരാഷ്രട രംഗത്തെയും പരസ്പര സഹകരണമാവശ്യമുള്ള വിവിധ വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.