ദു​ബൈ​യി​ൽ ടാ​ക്സി ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ കു​തി​പ്പ്​

ദു​ബൈ: ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി പി​ന്നി​ടു​മ്പോ​ൾ ദു​ബൈ​യി​ൽ ടാ​ക്സി ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. ആ​റു മാ​സ​ത്തി​നി​ടെ ദു​ബൈ ടാ​ക്സി ഉ​പ​യോ​ഗി​ച്ച​ത്​ 9.69 കോ​ടി പേ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ടാ​ക്സി ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം 9.62 കോ​ടി​യാ​യി​രു​ന്നു. ആ​റു മാ​സ​ത്തി​നി​ടെ ടാ​ക്സി ട്രി​പ്പു​ക​ളു​ടെ എ​ണ്ണം 5,57,000 ആ​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ​ടാ​ക്സി ട്രി​പ്പു​ക​ളു​ടെ എ​ണ്ണം 5,53,000 ആ​യി​രു​ന്നു. എ​മി​റേ​റ്റി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. 26,000ത്തി​ൽ​നി​ന്ന്​ 30,000 ആ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ടാ​ക്സി​ക​ളു​ടെ എ​ണ്ണം 12,778 ആ​യി വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​വ​ളി​നേ​ക്കാ​ൾ 644 ​ടാ​ക്സി​ക​ളാ​ണ്​ കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ​യു​ടെ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ആ​ദി​ൽ ശാ​ക്​​രി പ​റ​ഞ്ഞു. ടാ​ക്സി ട്രി​പ്പു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന യാ​ത്ര ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ അ​തോ​റി​റ്റി​ക്ക് ക​ഴി​യു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹാ​ല ടാ​ക്സി​യു​ടെ ഇ-​ഹെ​യ്​​ൽ സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ റെ​ക്കോ​ഡ്​ വ​ള​ർ​ച്ച നേ​ടി​യ​ത്. കാ​ര​ണം, ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ആ​കെ യാ​ത്ര ചെ​യ്ത​വ​രി​ൽ 40 ശ​ത​മാ​നം പേ​ർ ഇ-​ബു​ക്കി​ങ്​ വ​ഴി യാ​ത്ര ബു​ക്ക്​ ചെ​യ്ത​വ​രാ​ണ്. കൂ​ടാ​തെ, 2024ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 76 ശ​ത​മാ​നം ഹാ​ല യാ​ത്ര​ക​ൾ​ക്കും ശ​രാ​ശ​രി 3.5 മി​നി​റ്റി​ൽ താ​ഴെ​യു​ള്ള സ​മ​യ​ത്തി​നു​ള്ള യാ​ത്ര​ക്കാ​ര​ന്​ അ​ടു​ത്തെ​ത്താ​നും സാ​ധി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ നേ​ടി​യ 73 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Big jump in taxi usage in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.