മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ്

ക്രി​യേ​റ്റി​വ്​ ബി​സി​ന​സ്​ രം​ഗ​ത്ത്​ വ​ൻ കു​തി​പ്പ്​

ദു​ബൈ: യു.​എ.​ഇ​യി​ൽ ക്രി​യേ​റ്റി​വ്​ ബി​സി​ന​സ്​ രം​ഗ​ത്തും വ​ൻ കു​തി​പ്പ്. ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്ത്​ ക്രി​യേ​റ്റി​വ്​ ബി​സി​ന​സ്​ ലൈ​സ​ൻ​സി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്​ 10 ല​ക്ഷ​ത്തോ​ളം ക​മ്പ​നി​ക​ൾ. ഞാ​യ​റാ​ഴ്ച യു.​എ.​ഇ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​മാ​ണ്​ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. സാ​മ്പ​ത്തി​ക സം​യോ​ജി​ത ക​മ്മി​റ്റി​യു​ടെ അ​ഞ്ചാ​മ​ത്​ വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗം മേ​ഖ​ല​യു​ടെ വി​ക​സ​ന​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ ര​ജി​സ്​​ട്രേ​ഷ​ൻ ക​ണ​ക്കു​ക​ൾ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക്രി​യേ​റ്റി​വ്​ ബി​സി​ന​സ്​ രം​ഗ​ത്തെ കു​തി​പ്പ്​ ​രാ​ജ്യ​ത്ത്​ കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക​യും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ബി​സി​ന​സ് മേ​ഖ​ല​ക്കും നി​ക്ഷേ​പ​ക​ർ​ക്കും സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും വി​ജ​യ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന ഒ​രു പ്ര​മു​ഖ ആ​ഗോ​ള സാ​മ്പ​ത്തി​ക കേ​ന്ദ്ര​മാ​യി യു.​എ.​ഇ സ്വ​യം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ്​ പ​റ​ഞ്ഞു.

നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടു​ത്തി​ടെ യു.​എ.​ഇ ത്വ​രി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. പൂ​ർ​ണ​മാ​യും വി​ദേ​ശ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ക, വി​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ക്കു​ക, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക്​ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക, നി​ക്ഷേ​പ​ക​ർ​ക്ക്​ സു​താ​ര്യ​ത മെ​ച്ച​പ്പെ​ടു​ത്താ​നാ​യി നി​യ​മം അ​വ​ത​രി​പ്പി​ക്കു​ക എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പു​തി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ 2020ഓ​ടെ 550 ശ​ത​കോ​ടി ദി​ർ​ഹ​മി​ന്‍റെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം രാ​ജ്യ​ത്തേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2051ഓ​ടെ ഇ​ത്​ ഒ​രു ല​ക്ഷം കോ​ടി ദി​ർ​ഹ​മാ​യി വ​ർ​ധി​പ്പി​ക്കും. ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സം​രം​ഭ​ങ്ങ​ളു​ടെ വി​ക​സ​ന​വും നൂ​ത​ന ആ​ശ​യ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന ന​ട​പ​ടി​ക​ളും യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Big Leap in Creative Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.