ദു​ബൈ പൊ​ലീ​സി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വി​ല​യി​രു​ത്തു​ന്നു

പൊ​ലീ​സ്​ സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ വ​ൻ പ​ദ്ധ​തി

ദു​ബൈ: എ​മി​റേ​റ്റി​ലെ പൊ​ലീ​സ്​ സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ 200 കോ​ടി ദി​ർ​ഹ​മി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്ക്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അം​ഗീ​കാ​രം ന​ൽ​കി. ബു​ധ​നാ​ഴ്ച അ​ൽ ജ​ദ്ദാ​ഫി​ലെ ദു​ബൈ പൊ​ലീ​സ്​ ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബ്​ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ പ്ര​ഖ്യാ​പ​നം.

എ​മി​റേ​റ്റി​ന്‍റെ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ പൊ​ലീ​സ്​ പ്ര​ഖ്യാ​പി​ച്ച വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ൽ റു​വ​യ്യാ​ഹി​ൽ പൊ​ലീ​സ്​ അ​ക്കാ​ദ​മി സ്ഥാ​പി​ക്കും. 2500 വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള അ​ക്കാ​ദ​മി​യി​ൽ പു​തു​ത​ല​മു​റ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം ന​ൽ​കും.

കൂ​ടാ​തെ ഹ​ത്ത​യി​ൽ ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഡേ​റ്റ അ​നാ​ലി​സി​സ്​ സെ​ന്‍റ​റും സ്ഥാ​പി​ക്കും. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് പ്രൊ​ട്ട​ക്ടി​വ് സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്മെ​ന്‍റി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഒ​രു പു​തി​യ കെ​ട്ടി​ട​വും അ​ത്യാ​ധു​നി​ക ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് കെ​ട്ടി​ട​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ദു​ബൈ ന​ഗ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണെ​ന്നും​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ തു​ട​ർ​ന്ന്​ പ​റ​ഞ്ഞു. പൊ​ലീ​സ്​ സേ​ന​യു​ടെ അ​ർ​പ്പ​ണ ബോ​ധ​ത്തെ​യും പ്ര​തി​ബ​ദ്ധ​ത​യെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ന​മ്മു​ടെ ന​ഗ​രം വി​ക​സി​ക്കു​മ്പോ​ൾ പൊ​ലീ​സി​ന്‍റെ ചു​മ​ത​ല​ക​ളും വ​ർ​ധി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം ദു​ബൈ ന​ഗ​ര​ത്തോ​ടു​ള്ള ലോ​ക​ത്തി​ന്‍റെ മ​തി​പ്പ്​ വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

സു​ര​ക്ഷ​യും സ്ഥി​ര​ത​യു​മാ​ണ്​ ഏ​റ്റ​വും വി​ല​യേ​റി​യ സ്വ​ത്തു​ക്ക​ൾ. ന​മ്മു​ടെ രാ​ജ്യാ​ഭി​വൃ​ദ്ധി​യു​ടെ അ​ടി​ത്ത​റ അ​താ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Big plan to strengthen police force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.