ആരോഗ്യജീവിതം പ്രോത്സാഹിപ്പിച്ച് ബൈക്ക് @ സ്‌കൂൾ

ഷാർജ: പുതുതലമുറയെ അധ്യയനകാലം മുതൽ വ്യായാമത്തില്‍ തല്‍പരരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളുമായി രംഗത്തുവരുകയാണ് യു.എ.ഇയിലെ പ്രമുഖരായ ലണ്ടന്‍ ബൈക്ക്സ്. ഗാഡ്ജറ്റുകളുടെ ഫ്രെയിമുകൾക്കുള്ളിൽ ജീവിതം തള്ളി നീക്കുന്ന പ്രവാസലോകത്തെ വിദ്യാര്‍ഥികളിൽ പുതിയ ജീവിതശൈലീ സംസ്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് വിവിധ തരത്തിലുള്ള മത്സരങ്ങളും പരിശീലന പരിപാടികളും ഒരുക്കുന്നുണ്ട്‌.

യു.എ.ഇയിലെ വിവിധ പ്രമുഖ സ്കൂളുകളുമായി സഹകരിച്ച് കുട്ടികളെ ബോധവത്കരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 'ഗൾഫ് മാധ്യമം' എജുകഫേയില്‍ ഒരുക്കിയ ലണ്ടന്‍ ബൈക്ക്സ് സ്റ്റാളില്‍ സന്ദര്‍ശകരെ തേടി നിരവധി മത്സരങ്ങളും വിജയികള്‍ക്ക് വിലപ്പെട്ട സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഉപന്യാസ മത്സരം, ചിത്രരചന മത്സരം എന്നിവ കൂടാതെ സ്റ്റാളില്‍ നടക്കുന്ന സ്പോട്ട് ക്വിസ് മത്സരങ്ങള്‍, ബൈക്ക് ബാലൻസ് പോലുള്ള ആകര്‍ഷണീയമായ മത്സരങ്ങളും വിദ്യാര്‍ഥികള്‍ക്കായി ലണ്ടന്‍ ബൈക്ക്സ് എജുകഫേയില്‍ ഒരുക്കുന്നുണ്ട്‌. വിദ്യാര്‍ഥികള്‍ക്കായി എജുകഫേ മേളയില്‍ ആകര്‍ഷണീയമായ നിരക്കിളവും ലണ്ടന്‍ ബൈക്ക്സ് നല്‍കുന്നുണ്ട്. 

Tags:    
News Summary - Bike @ School by promoting healthy living

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.