പറവകൾക്ക് വെള്ളവുമായി ദിബ്ബ അൽ ഹിസൻ നഗരസഭ

ഷാർജ: ഷാർജയുടെ ഒമാൻ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന ദിബ്ബ അൽ ഹിസൻ സായിദ് വർഷത്തിന് പിന്തുണയേകുന്നത് പറവകൾക്ക് കുടിവെള്ളം പദ്ധതിയുമായാണ്. കൊടും ചൂടിൽ ചിറക് തളർന്ന് വീഴുന്ന പറവകൾ മരുഭൂമിയിലെ സ്​ഥിരം കാഴ്ച്ചയാണ്. സന്ദർശകരായ പക്ഷികളാണ് ഇതിന് ഇരയാവാറുള്ളത്. ഒമാൻ പ്രദേശമായ ദിബ്ബ അൽ ബയായോടും മുസന്ദം ദ്വീപിനോടും ചേർന്ന് കിടക്കുന്ന പ്രദേശമായത് കൊണ്ട് നിരവധി പക്ഷികൾ എത്തുന്ന മേഖലയാണിത്. കടലോരത്തോട് ചേർന്ന് നിൽക്കുന്ന മരങ്ങളിലും മറ്റും പക്ഷികളെത്തുന്നു. പ്രദേശത്ത് 250 കുടിവെള്ള തൊട്ടികൾ പക്ഷികൾക്കായി സ്​ഥാപിച്ച് കഴിഞ്ഞു നഗരസഭ. കടലോര–മലയോര ഉദ്യാനങ്ങൾ, കോർണീഷ്, ബീച്ച് റോഡ്, പുൽമേടുകൾ എന്നിവിടങ്ങളിലാണ് തൊട്ടികൾ സ്​ഥാപിച്ചിട്ടുള്ളത്. 
 

Tags:    
News Summary - birds-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.