അബൂദബി: അബൂദബി സര്‍ക്കാറിെൻറ സര്‍വിസസ് പ്ലാറ്റ്ഫോമായി താം(ടി.എ.എം.എം) മുഖേന ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് അബൂദബി ആരോഗ്യവകുപ്പ്. വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുപുറമെയാണ് താം ജനന സര്‍ട്ടിഫിക്കറ്റ് കൂടി ഈ ഗണത്തിലേക്ക് ചേര്‍ത്തിരിക്കുന്നത്.
കുട്ടി ജനിക്കുന്നതിനു പിന്നാലെ മാതാപിതാക്കൾക്ക് ജനന സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷനു മുന്നോടിയായി ആരോഗ്യകേന്ദ്രത്തില്നിന്നുള്ള അറിയിപ്പ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 30 മുതലാണ് ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ് സംവിധാനം അബൂദബിയില്‍ നിലവില്‍ വന്നത്. വ്യാഴാഴ്ച ജനിച്ച നവജാത ശിശുക്കള്‍ക്കെല്ലാം ഈ രീതിയിലാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. അതേസമയം, ഇതിനുമുമ്പ് ജനിച്ച കുട്ടികള്‍ക്കും ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ ഇതിനായി പുതിയ സേവനം പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ പരിചരണ മേഖലയിലെ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സംഗതികളും ഡിജിറ്റലൈസ് ചെയ്യുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ മുഹമ്മദ് അല്‍ കഅബി പറഞ്ഞു.
താം പ്ലാറ്റ്ഫോമില്‍ 700ലധികം സേവനങ്ങളാണ് ഡിജിറ്റലായി ലഭിക്കുന്നത്. അബൂദബിയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ മുഖേനയാണ് ഇതുവരെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ നല്കിവന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.