ദുബൈ: ആറ്റിങ്ങൽ കെയർ, ദുബൈ ഹെൽത്ത് അതോറിറ്റിയുടെ(ഡി.എച്ച്.എ) സഹകരണത്തോടെ പുതുവത്സരദിനത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജദ്ദാഫിലെ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡോണേഷൻ സെന്ററിൽ നടന്ന രക്തദാന ക്യാമ്പിൽ നിരവധിപേരെത്തി. ആറ്റിങ്ങൽ കെയർ ഭാരവാഹികളും ആരോഗ്യപരിപാലന വിദഗ്ധരും ചേർന്ന് ക്യാമ്പിൽ എല്ലാവർക്കും സുഗമവും സുരക്ഷിതവുമായ സംവിധാനങ്ങൾ ഉറപ്പാക്കി.
ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദ്ദീൻ, പ്രസിഡന്റ് ബിനു പിള്ള, ജനറൽ സെക്രട്ടറി അനസ് ഇടവ, ട്രഷറർ സജീർ സീമന്തപുരം, അഡ്വൈസറി ബോർഡ് അംഗങ്ങളായ അൻസാർ കിളിമാനൂർ, നൗഷാദ് അഴൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ നിസാം കിളിമാനൂർ, നവാസ് മണനാക്ക്, ശ്രീകുമാർ കല്ലൂർക്കോണം, കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.