ദുബൈ: മോഡൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 'കെമെക്സ്' സ്ഥാപനത്തിലെ ജീവനക്കാർക്കായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 40ഓളം ജീവനക്കാർ രക്തദാനം നടത്തി. ദുബൈ അൽഖൂസിലെ സ്ഥാപനത്തിൽ മൊബൈൽ യൂനിറ്റുമായി എത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെമെക്സ് മാനേജിങ് ഡയറക്ടർ സി.പി. അബ്ദുൽ റസാഖ്, എം.എസ്.എസ് ചെയർമാൻ ജലീൽ, പ്രതിനിധികളായ റാഫി, അസീസ്, ഷെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.