ദുബൈ: 'രക്തം നൽകൂ... പുഞ്ചിരി സമ്മാനിക്കൂ...' എന്ന സന്ദേശവുമായി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർഗോട് ജില്ല കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈ കൈൻഡ്നെസ് ഗ്രൂപ്പുമായി സഹകരിച്ചാണ് യു.എ.ഇയുടെ അമ്പതാം ദേശീയ ദിനമായ ഡിസംബർ രണ്ടിന് രാവിലെ 10 മുതൽ വൈകീട്ട് രണ്ടുവരെ ലത്തീഫ ഹോസ്പിറ്റലിൽ ദുബൈ ഹെൽത്ത് അതോറിറ്റി പ്രത്യേകം സജ്ജമാക്കിയ ടെൻറിൽ രക്തദാന ക്യാമ്പ് നടക്കുക. രക്തം ദാനം ചെയ്യുന്നതിലൂടെ മഹത്തായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്ന് ദുബൈ കെ.എം.സി.സി കാസർകോട് പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി, ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, സിയാബ് തെരുവത്ത് എന്നിവർ പറഞ്ഞു. യോഗത്തിൽ അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്ങൽ, സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി. അബ്ബാസ് കളനാട്, സലാം തട്ടാനാച്ചേരി, ഫൈസൽ മുഹ്സിൻ തളങ്കര, അഷ്റഫ് പാവൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ല ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.