ബോട്ടപകടത്തിൽ മരിച്ച അഭിലാഷ്

ഖോർഫുക്കാൻ ബോട്ടപകടം; ഓപറേറ്റർ നിബന്ധനകൾ പാലിച്ചില്ലെന്ന് പൊലീസ്

ഷാർജ: കാസർകോട് സ്വദേശിയുടെ മരണത്തിനിടയാക്കിയ ഖോർഫുക്കാൻ ബോട്ടപകടത്തിൽ ഓപറേറ്റർ നിബന്ധനകൾ പാലിച്ചിരുന്നില്ലെന്നും നിയമലംഘനം നടന്നതായും ഷാർജ പൊലീസ്. അപകടത്തിന് ഉത്തരവാദികളായവരെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഈസ്റ്റേൺ റീജനൽ ഡയറക്ടർ കേണൽ ഡോ. അലി അൽ കായ് അൽ ഹമൂദി പറഞ്ഞു.

ബോട്ട് ഓപറേറ്റർമാർ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്നും അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പെരുന്നാൾ ദിവസമുണ്ടായ അപകടത്തിൽ നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് (38) മരിച്ചത്. 16 പേരെ പൊലീസിന്‍റെ പ്രത്യേക സംഘം രക്ഷപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ ഏഴ് വയസുള്ള കുട്ടി ഗുരുതരാവസ്ഥയിലാണ്. ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 18 പേർ ബോട്ടിലുണ്ടായിരുന്നു.

അഭിലാഷ് ജോലി ചെയ്ത ഷാർജയിലെ സ്ഥാപനത്തിൽനിന്നും എട്ടുപേരാണ് ബോട്ട് യാത്ര നടത്തിയത്. കരയിൽനിന്നു ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോൾ ബോട്ട് മറിയുകയായിരുന്നു.

Tags:    
News Summary - Boat accident; operator did not comply with the conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.