ദുബൈ: ദുബൈയിൽ നിര്യാതനായ തൃശൂർ പള്ളം ചിറ്റോതയിൽ അബ്ദുൽ ലത്തീഫിന്റെ (43) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹികപ്രവർത്തകനായ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിരുന്നു.
ദുബൈയിൽ താമസിച്ചുവന്ന അബ്ദുൽ ലത്തീഫിനെ ഈ മാസം മൂന്നിനാണ് മരിച്ച നിലയിൽ ദുബൈ പൊലീസ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ നസീറയുടെ അപേക്ഷ പരിഗണിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവുകളും ദുബൈ കോൺസുലേറ്റ് അനുവദിച്ചിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: ആയിശ. മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.