ദുബൈ: യു.എ.ഇയിേലക്കെത്തുന്ന മുംബൈ ഇന്ത്യൻസിെൻറ കിവീസ് േപസ് ബൗളർ ട്രെൻഡ് േബാൾട്ടിന് എതിരാളികേളക്കാൾ ഭയമുള്ള മറ്റൊന്നുണ്ട്. യു.എ.ഇയിലെ ചൂട്. 10 ഡിഗ്രിയിൽ താഴെ ചൂടുള്ള ന്യൂസിലൻഡിൽ നിന്ന് വരുന്ന തനിക്ക് യു.എ.ഇയിലെ 45- 50 ഡിഗ്രി ചൂട് വലിയ വെല്ലുവിളിയാണെന്ന് താരം പറഞ്ഞു. ഇവിടെ മുമ്പും കളിച്ചിട്ടുണ്ട്. ചൂടിനെ അതിജീവിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും േബാൾട്ട് പറഞ്ഞു.
ഇൗ മാസം നടക്കുന്ന മത്സരങ്ങൾ രാത്രി മാത്രമായി പരിമിതപ്പെടുത്തിയതിനാൽ േബാൾട്ടിെൻറ ആശങ്കയിൽ കാര്യമില്ലെന്നാണ് കരുതുന്നത്. യു.എ.ഇ സമയം വൈകീട്ട് ആറ് മുതലാണ് മത്സരം. ഇൗ സമയത്ത് ചൂടിെൻറ കാഠിന്യം കുറയും. എന്നാൽ, ഒക്േടാബർ മൂന്ന് മുതൽ ഉച്ചക്ക് രണ്ടിന് മത്സരം നടക്കുന്നുണ്ട്. ഇൗ സമയത്ത് ചൂട് കുറയുമെന്നാണ് പ്രതീക്ഷ. 10 മത്സരങ്ങളാണ് ഉച്ചക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒാേരാ ടീമും ഒേന്നാ രേണ്ടാ മത്സരങ്ങൾ പൊരിവെയിലിൽ കളിേക്കണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.