അജ്മാൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ സാഹിത്യവിഭാഗം വെള്ളിയോടന്റെ 'പരാജിതരുടെ വിശുദ്ധ ഗ്രന്ഥം' നോവലിന്റെ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. വെള്ളിയക്ഷരങ്ങൾ എന്നപേരിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ പ്രസിഡന്റ് ജാസിം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സാഹിത്യവിഭാഗം കൺവീനർ രാജേന്ദ്രൻ പുന്നപ്പുള്ളി പുസ്തകപരിചയം നടത്തി. തമിഴിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ട നോവലാണിത്.
വർത്തമാനകാല രാഷ്ട്രീയാവസ്ഥകളോട് മുഖാമുഖം നിൽക്കുന്നതാണ് ഈ നോവലെന്ന് എഴുത്തുകാരൻ ഇ.കെ. ദിനേശൻ അഭിപ്രായപ്പെട്ടു. തമിഴ് എഴുത്തുകാരായ ആസിഫ് മീരാൻ, ശ്രീരോഹിണി, മലയാള എഴുത്തുകാരായ അസി, സിറാജ് നായർ, പ്രവീൺ പാലക്കീൽ, ലൂക്കോസ് തോമസ്, അനൂജ സനൂബ്, ഹമീദ് ചങ്ങരംകുളം, ബഷീർ മുളിവയൽ, അജിത് വള്ളോളി എന്നിവർ സംസാരിച്ചു. ജയശ്രീ രാജ് മോഡറേറ്ററായിരുന്നു. ജോ. സെക്രട്ടറി ലേഖ സ്വാഗതവും ട്രഷറർ ടി.ബി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
അധ്യാപികയും ഗായികയുമായ റസി സലീമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്ത 'സ്റ്റാർ കാന്റ് വിത്തൗട്ട് ഡർക്നസ്' ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. പ്രിയനന്ദനൻ, റസി സലീം എന്നിവർ ഓൺലൈനിൽ സദസ്സുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.