ദുബൈ: ആതിഥ്യമര്യാദയുടെയും ഭക്ഷണ വൈവിധ്യത്തിെൻറയും കാര്യത്തിൽ പണ്ടേ ശ്രദ്ധേയമാണ് ഷാർജ. അതു കൊണ്ടു തന്നെ രാജ്യാന്തര പുസ്തകമേളയിൽ അക്ഷരവും സാഹിത്യവും രാഷ്ട്രീയവും മാത്രമല്ല ഭക്ഷണവും ഒഴിച്ചുകൂടാനാവാത്ത മെനുവാണ്. പാചകം മുഖ്യ വിഷയമാക്കിയുള്ള എഴുപതിലേറെ സെഷനുകളാണ് ഇക്കുറി മേളയിൽ നടക്കുന്നത്. അറബ് പരമ്പരാഗത ഭക്ഷണം മുതൽ തായ് വിഭവങ്ങളും ഏഷ്യൻ രുചികളും യുറോപ്യൻ പുഡ്ഡിംഗുകളുമെല്ലാം അതിെൻറതായ ചിട്ടവട്ടങ്ങേളാടെ തയ്യാറാക്കി അവതരിപ്പിക്കാൻ ഏറ്റവും മികച്ച പാചക വിദഗ്ധർ തന്നെ എത്തുന്നുണ്ട്.
ഉദ്ഘാടന ദിനത്തിൽ തന്നെ അഞ്ച് കുക്കറി പരിപാടികളാണുള്ളത്. സാൾട്ടിമ്പാംഗോ ഇറ്റാലിനോ തമാശയുടെ അകമ്പടിയോടെ രുചിക്കുട്ടുകൾ ഒരുക്കിയാണ് പരിപാടി തുടങ്ങുക. ഏറ്റവും ദൈർഘ്യമുള്ള കുക്കിംങ് മാരത്തോൺ നടത്തി ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച ഡോ.ഷെഫ് ദാമുവാണ് ഇന്ത്യൻ രുചി പരിചയപ്പെടുത്താൻ മേളയിലെത്തുന്നത്. മലയാളത്തിെൻറ പ്രിയപ്പെട്ട രാജ് കലേഷും പാചകവും വാചകവുമായി ആളെ കൈയിലെടുക്കാൻ എത്തുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് വേണ്ടിയും പാചക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. നിരവധി പാചക പുസ്തകങ്ങളുടെ പ്രകാശനവും പ്രദർശനവും മേളയിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.