?????? ??????? ???????????????????

ഷാർജ: ഷാർജ അന്താരാഷ്​ട്ര പുസ്തകോത്സവത്തിന്‍റെ 38ാമത് അധ‍്യായത്തിന് ഒക്ടോബർ 30ന് കൊടിയേറും. നവംബർ ഒൻപത് വരെ നീളു ന്ന പുസ്തകോത്സവം പതിവുപോലെ അൽതാവൂനിലെ എക്സ്പോസ​​െൻററിലാണ് നടക്കുക. തുറന്ന പുസ്​തകം, തുറന്ന ചിന്തകൾ ( ‘ഓപ്പൺ ബ ുക്സ് ഓപ്പൺ മൈൻഡ്സ്’ ) എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഇന്ത‍്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എഴുത്തുകാരും പ്രസാധകരും കലാകാരൻമാരും ചിന്തകരും ഗവേഷകരും പങ്കെടുക്കും.

ലോക പുസ്തക തലസ്ഥാന നഗരമെന്ന പദവി യുനെസ്കോ നൽകിയ വർഷത്തിൽ നടക്കുന്ന മേളയിൽ പുതുമകൾ നിറയും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അക്ഷരങ്ങളോടുള്ള സ്നേഹമാണ് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തക മേളയായി ഷാർജയെ വളർത്തിയത്.

പുസ്തകങ്ങളുടെയും വായനയുടെയും അടിത്തറയിൽ അധിഷ്ഠിതമായ അറിവി​​​െൻറയും പുതുമയുടെയും അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് മേളയുടെ പരമലക്ഷ്യമെന്ന്​ ബുക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. അറബ്, അന്തർ‌ദ്ദേശീയ എഴുത്തുകാർ‌ തമ്മിലെ സാംസ്കാരിക കൈമാറ്റത്തിനുള്ള വേദിയുമാണ്​. കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ വായനയുടെയും സർഗ്ഗാത്മകതയുടെയും ശക്തമായ സംസ്കാരം വളർത്തുന്നതിൽ മേള പ്രധാന പങ്ക് വഹിക്കുന്നു. ഇന്നത്തെ വിജ്ഞാന സ്രോതസ്സുകളുടെ സാങ്കേതിക മുന്നേറ്റങ്ങളും വൈവിധ്യവും കണക്കിലെടുത്ത്, സാമൂഹ‍ിക വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഷാർജ പുസ്തകോത്സവം ഊന്നൽ കൊടുക്കുന്നതായി അംറി എടുത്തു പറഞ്ഞു.

Tags:    
News Summary - book fest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.