ഷാര്‍ജ: പുസ്തക ഉപയോഗം ഒരു വ്യക്തിയുടെ പഠനത്തോടെയോ വായനയിലൂടെയോ അവസാനിക്കുന്നില്ലെന്നും ഇനിയും ഒരുപാട് ആളുകളുടെ മനസ്സില്‍ അറിവിെൻറ ദീപങ്ങള്‍ കൊളുത്താനുണ്ടെന്നും ലോകത്തെ വിളിച്ചറിയിക്കുന്ന ഉപയോഗിച്ച പുസ്തകങ്ങളുടെ മേള ഷാർജയിൽ വീണ്ടുമെത്തുന്നു. മേളയുടെ ഏഴാം പതിപ്പ് ഫെബ്രുവരി 26 മുതല്‍ 29 വരെ ഷാര്‍ജയിലെ ഖാലിദ് തടാകക്കരയിലാണ് നടക്കുക. ലോക പുസ്തക തലസ്ഥാന പദവി ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദർശനങ്ങൾക്ക് അനുസൃതമായാണ് മേള നടക്കുന്നതെന്ന് ഷാര്‍ജ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ശൈഖ ജമീല ബിന്ത് മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.