ദുബൈ: ജിതിൻ റോയിയുടെ കവിത സമാഹാരമായ ‘എന്റെ മൗനാക്ഷരങ്ങൾ’ പുസ്തക പ്രകാശനവും മാർ അത്തനാസ്യോസ് എൻജിനീയറിങ് കോളജ് അലുമ്നി (എം.എ.സി.ഇ) യു.എ.ഇ ചാപ്റ്ററിന്റെ ഭാഗമായി തുടങ്ങുന്ന ലിറ്ററേച്ചർ ക്ലബിന്റെ ഉദ്ഘാടനവും മേയ് 25ന് ദുബൈയിൽ അക്കാഫ് അസോസിയേഷൻ ഹാളിൽ നടന്നു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, സംസ്ഥാന ചലച്ചിത്ര കോർപറേഷൻ സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സാഹിത്യകാരിയും സാമൂഹികപ്രവർത്തകയുമായ ഷീല പോൾ പുസ്തകത്തിന്റെ ആദ്യപ്രതി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാദിഖ് കാവിലിന് നൽകി പ്രകാശനം ചെയ്തു.
നൂറിൽപരം ആളുകൾ പങ്കെടുത്ത വിപുലമായ ചടങ്ങിൽ മാസ് അലുമ്നി യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് സിബി ജോസഫ് അധ്യക്ഷനായി.
സാമൂഹികപ്രവർത്തകനും അക്കാഫ് അസോസിയേഷൻ പ്രസിഡന്റുമായ പോൾ ടി. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ചിത്രകാരൻ ഗിരീഷ് കെ. വാര്യർ പുസ്തകം പരിചയപ്പെടുത്തി. ജിതിൻ റോയ് മറുപടി പറഞ്ഞു.
എഴുത്തുകാരൻ ജുബൈർ വെള്ളാടത്ത് സ്വാഗതവും മാസ് അലുമ്നി ജോയന്റ് സെക്രട്ടറി അശ്വിൻ ദാസ് നന്ദിയും പറഞ്ഞു. ജോൺ ഇമ്മാനുവേൽ, ദീപു ചാക്കോ, ലക്ഷ്മി ഷിബു, നൗഷാദ് മുഹമ്മദ്, ഫസൽ പ്രതീക്ഷ, ബാലമുരളി ജയപ്രകാശ്, പ്രവീൺ പൈ, ബിജി എം. തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.