അബൂദബി: അഷറഫ് കാനാമ്പുള്ളിയുടെ നോവൽ 'അറബിക്കടലും അറ്റ്ലാൻറിക്കും' പ്രകാശനം ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ദാഫിർ ടെക്നോളജി എം.ഡി ഇ.വി. ലുക്മാന് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. എം.ടി. വാസുദേവൻ നായരും എൽ.പി. ഹാഫിസ് മുഹമ്മദുമാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്. ചടങ്ങിൽ എം.എസ്.എസ് പ്രസിഡൻറ് ഇ.പി. മൂസഹാജി അധ്യക്ഷത വഹിച്ചു. നാസർ ബേപ്പൂർ പുസ്തക നിരൂപണം നടത്തി. ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി ടി.കെ. അബ്ദുസലാം, സി.എ. അബ്ദുറഷീദ്, കെ.കെ. അഷറഫ്, എൻജിനീയർ അബ്ദുറഹിമാൻ, അഡ്വ. ഷഹീൻ എന്നിവർ സംസാരിച്ചു. ഗോൾഡൻ വിസ ലഭിച്ച ഡോ. സഫീർ അഹമ്മദിനെ ലൈറ്റ് ടവർ എം.ഡി. യൂസഫ് കാരക്കിയിൽ പൊന്നാട അണിയിച്ചു.
അഷ്റഫ് കാനാമ്പുള്ളിയെക്കുറിച്ച് കെ.വി. ബഷീർ തയാറാക്കിയ ഡോക്യുമെൻററിയുടെ വിഡിയോ പ്രദർശനവും ഉണ്ടായിരുന്നു. കെ.എച്ച്. താഹിർ സ്വാഗതവും ഇ.ബി. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
മൂസ കൊശാനി, ഹാരിസ്, അൻസാരി, കെ.പി. സക്കറിയ, ടി.എ. കോയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹർഷിദ് ആമുഖ പ്രഭാഷണം നടത്തി. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.