അബൂദബി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ നിര്‍ബന്ധം

അബൂദബി: എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ജനുവരി പത്തുമുതല്‍ നിര്‍ബന്ധമാക്കി. അബൂദബി അടിയന്തിര ദുരന്തനിവാരണ കമ്മിറ്റിയും അബൂദബി ഡിപാര്‍ട്‌മെന്‍റ്​ ഓഫ് ഗവണ്‍മെന്‍റ്​ സപ്പോര്‍ട്ടുമായി സഹകരിച്ചാണ് തീരുമാനം നടപ്പാക്കുന്നത്. ഈ മാസം പത്തുമുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാവുന്നത്. അതേസമയം ആരോഗ്യപരമായ പ്രശ്‌നമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ വിപുലപ്പെടുത്തുന്നതിന്‍റെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ നീക്കം. സര്‍ക്കാര്‍ ഓഫിസുകളിലെ സേവനദാതാക്കള്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കും നിയമം ബാധകമാണ്.

ഓരോ ഏഴുദിവസം കൂടുമ്പോഴുമുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള മുന്‍ നിര്‍ദേശങ്ങളും ഇവര്‍ പാലിക്കേണ്ടതാണ്. സന്ദര്‍ശകരും താല്‍ക്കാലിക ജീവനക്കാരും 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. നിശ്ചിത ഇടവേളകളിലുള്ള പി.സി.ആര്‍ പരിശോധനയില്‍ വീഴ്ചവരുത്തുന്നവരുടെ ഗ്രീന്‍ സ്റ്റാറ്റസ് ഗ്രേ കളറായി മാറിയാല്‍ ഇവര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറുമാസം പിന്നിട്ട ഏവര്‍ക്കും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Booster dose mandatory for Abu Dhabi government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.