അബൂദബി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ നിര്‍ബന്ധം

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് ബൂ​സ്റ്റ​ര്‍ ഡോ​സ് വാ​ക്‌​സി​ന്‍ ജ​നു​വ​രി പ​ത്തു​മു​ത​ല്‍ നി​ര്‍ബ​ന്ധ​മാ​ക്കി. അ​ബൂ​ദ​ബി അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ ക​മ്മി​റ്റി​യും അ​ബൂ​ദ​ബി ഡി​പാ​ര്‍ട്‌​മെ​ന്‍റ്​ ഓ​ഫ് ഗ​വ​ണ്‍മെ​ന്‍റ്​ സ​പ്പോ​ര്‍ട്ടു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ഈ​മാ​സം പ​ത്തു​മു​ത​ലാ​ണ് പു​തി​യ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​വു​ന്ന​ത്. അ​തേ​സ​മ​യം, ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്‌​ന​മു​ള്ള​വ​ര്‍ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ള​വു​ന​ല്‍കും. സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​വി​ഡ് മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലെ സേ​വ​ന​ദാ​താ​ക്ക​ള്‍, ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്കും നി​യ​മം ബാ​ധ​ക​മാ​ണ്.

ഓ​രോ ഏ​ഴു​ദി​വ​സം കൂ​ടു​മ്പോ​ഴു​മു​ള്ള പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള മു​ന്‍ നി​ര്‍ദേ​ശ​ങ്ങ​ളും ഇ​വ​ര്‍ പാ​ലി​ക്കേ​ണ്ട​താ​ണ്. സ​ന്ദ​ര്‍ശ​ക​രും താ​ല്‍ക്കാ​ലി​ക ജീ​വ​ന​ക്കാ​രും 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത നെ​ഗ​റ്റി​വ് പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ക​രു​തേ​ണ്ട​താ​ണ്.

നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ലു​ള്ള പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന​വ​രു​ടെ ഗ്രീ​ന്‍ സ്റ്റാ​റ്റ​സ് ഗ്രേ ​ക​ള​റാ​യി മാ​റി​യാ​ല്‍ ഇ​വ​ര്‍ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത് ആ​റു​മാ​സം പി​ന്നി​ട്ട ഏ​വ​ര്‍ക്കും ബൂ​സ്റ്റ​ര്‍ ഡോ​സി​ന് അ​ര്‍ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Booster mandatory for Abu Dhabi government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT