യു.എ.ഇയിലേക്ക് തിരിച്ച ബി.ആർ. ഷെട്ടിയെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു

ദുബൈ: യു.എ.ഇയിലേക്ക് മടങ്ങാനുള്ള പ്രമുഖ വ്യവസായി ബി.ആർ. ഷെട്ടിയുടെ ശ്രമം ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ത്യയിൽ വിവിധ കേസുകൾ നിലനിൽക്കുന്നതിലാണ് ഷെട്ടിയുടെ യാത്ര ഇമിഗ്രേഷൻ വിഭാഗം തടഞ്ഞത്. അതേസമയം, ഒപ്പമുണ്ടായിരുന്ന ഭാര്യയെ യാത്ര ചെയ്യാൻ അനുവദിച്ചു. ബംഗളുരുവിൽ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങവെയാണ് യാത്ര തടഞ്ഞത്.

സാമ്പത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടർന്ന്​ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത്​ ചെയർമാനുമായിരുന്ന ബി.ആർ ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക്​ മടങ്ങുമെന്ന് അറിയിച്ചിരുന്നു. യു.എ.ഇയിലെ നീതിന്യായ വ്യവസ്​ഥയിൽ വിശ്വാസമുണ്ടെന്നും യു.എ.ഇ അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ്​ പ്രതീക്ഷയെന്നും ഷെട്ടി പറഞ്ഞിരുന്നു.

കമ്പനിക്കും ജീവനക്കാർക്കും ഓഹരി ഉടമകൾക്കുമുണ്ടായ നഷ്​ടങ്ങൾ പരിഹരിക്കും. താൻ യു.എ.ഇയിൽ നിന്ന്​ മുങ്ങിയതല്ല. രോഗിയായ സഹോദരനെ സന്ദർശിക്കാനാണ്​ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയത്​. എൻ.എം.സിയിലും ഫിനാബ്ലറിലും എ​െൻറ കുടുംബത്തി​െൻറ ഉടമസ്​ഥതയിലുള്ള മറ്റ്​ കമ്പനികളിലും നടന്ന ക്രമക്കേടുകളെ കുറിച്ച്​ അന്വേഷിച്ചിരുന്നു. തട്ടിപ്പ്​ നടത്തിയത്​ ആരൊക്കെയാണെന്ന്​ ബോധ്യമായി. ഇവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരാൻ കൂടിയാണ്​ യു.എ.ഇയിലേക്ക്​ പോകുന്നതെന്നും ഷെട്ടി പറഞ്ഞിരുന്നു. ഷെട്ടിയുടെ ഭാര്യയെ എൻ.എം.സിയുടെ ചുമതലയിൽ നിന്ന്​ പുറത്താക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.