ബെലിൻഡ ലൂയിസ്

കുവൈത്ത് പൗരന്മാർക്ക് ബ്രിട്ടൻ യാത്രായിളവ് നൽകുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാരെ രാജ്യത്തേക്കുള്ള പ്രവേശന വിസയിൽനിന്ന് ഒഴിവാക്കുകയും അടുത്ത വർഷം ഓൺലൈൻ യാത്രാനുമതിയാക്കി അത് മാറ്റുകയും ചെയ്യുമെന്ന് കുവൈത്തിലെ ബ്രിട്ടൻ അംബാസഡർ ബെലിൻഡ ലൂയിസ് തിങ്കളാഴ്ച പ്രസ്താവിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ ഫലമാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

ഓൺലൈൻ ട്രാവൽ പെർമിറ്റ് നൽകുന്നത് വളരെ വേഗത്തിൽ ചെയ്യാൻ കഴിയുമെന്നും അതിന് മിനിറ്റുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും രണ്ടുവർഷത്തേക്ക് സാധുതയുള്ളതായിരിക്കുമെന്നും ഇതെന്നും അവർ വ്യക്തമാക്കി.

ബ്രിട്ടനിലെ വിമാനത്താവള പ്രതിസന്ധിയെക്കുറിച്ച് അഭിപ്രായപ്പെട്ട അവർ ഹീത്രൂ എയർപോർട്ട് പണിമുടക്ക് വിമാനം വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമാകുന്നതിനാൽ തലസ്ഥാനമായ ലണ്ടന് പുറത്തുള്ള വിമാനത്താവളങ്ങളിലേക്ക് പോകാൻ കുവൈത്ത് യാത്രക്കാരോട് ആവശ്യപ്പെട്ടു. ബ്രിട്ടനിൽ 8400 കുവൈത്ത് വിദ്യാർഥികൾ ഇപ്പോൾ വിദ്യ അഭ്യസിക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയം തുടരുമെന്നും ബെലിൻഡ ലൂയിസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Britain grants travel concessions to Kuwaiti nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.