ദുബൈ: ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മലയാളി പ്രവാസി സംരംഭക സംഘം മടങ്ങിയെത്തി. ഈ മാസം പത്തിനാണ് യു.എ.ഇയിലെ സംരംഭക കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ പ്രമോട്ടേഴ്സ് അസോസിയേഷന് അംഗങ്ങളായ 50 അംഗ സംഘം സംരംഭക സാധ്യതകള്‍ തേടി യൂറോപ്പിലേക്ക് യാത്രയായത്.
വ്യവസായ പ്രമുഖരുടെ സംഘത്തിന് യുനൈറ്റഡ് കിങ്ഡം-കേരള ബിസിനസ് ഫോറം (യു.കെ-കെ.ബി.എഫ്) ഊഷ്മളമായ സ്വീകരണം നല്കി. സന്ദർശന വേളയിൽ വിവിധ പ്രദേശങ്ങളിൽ ബിസിനസുകൾ സ്ഥാപിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്ത് നിരവധി എം.പിമാരുമായി പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തി. ക്രൈം, പൊലീസിങ്, ഫയർ വകുപ്പ് സഹമന്ത്രി ക്രിസ് ഫിൽപ്പ്, പ്രമുഖ എം.പി. മാർക്ക് പോസി, സാറാ ആതർട്ടൺ, മാർട്ടിൻ ഡേ അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി. വൈസ് വെഞ്ചേഴ്സിന്റെ ചെയർമാൻ അയ്യൂബ് കല്ലാട്, അഡ്വ. അബ്ദുൽ കരീം ബിൻ ഈദ്, എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ജമദ് ഉസ്മാൻ, വേവ്ഡ് നെറ്റ് കമ്പ്യൂട്ടര്‍ മാനേജിങ് ഡയറക്ടർ ഹസൈനാർ ചുങ്കത്ത്, സ്മാർട്ട് ട്രാവൽസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഫി അഹമ്മദ് എന്നിവര്‍ക്ക് ഐ.പി.എയുടെ ആഭിമുഖ്യത്തില്‍ ബിസിനസ് എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.
വീരേന്ദ്ര ശർമ എം.പി അവാർഡുകൾ വിതരണം ചെയ്തു. ഐ.പി.എ ചെയര്മാന് സൈനുദ്ധീൻ ഹോട്ട് പാക്ക്, ഐ.പി.എ സ്ഥാപകനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഫൈസൽ എ.കെ, ഐ.പി.എ വൈസ് ചെയർമാൻ റിയാസ് കില്റ്റൺ, ട്രഷറർ സി.എ ശിഹാബ് തങ്ങൾ തുടങ്ങിയവരാണ് ഈ യാത്രാ സംഘത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കോമേഴ്സുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്. യാത്രക്ക് ആവശ്യമായ വിസ, ടിക്കറ്റ്, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയത് യു.എ.ഇയിലെ പ്രമുഖ ട്രാവല്‍ സംരംഭമായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ മേല്‍നോട്ടത്തിലാണ്. ഇനിയും ഇത്തരത്തിലുള്ള യാത്രകള്‍ സ്മാര്‍ട്ട് ട്രാവല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് ചെയര്മാന് അഫി അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.