അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെൻറർ സംഘടിപ്പിക്കുന്ന ഐ.ഐ.സി^വി.പി.എസ് ഇ.അഹമ്മദ് സ്മാരക അന്താരാഷ്ട്ര വോളിബാൾ ടൂർണമെൻറിെൻറ ബ്രോഷർ പ്രകാശനം ലെയ്ഫ് കെയർ ആൻറ് എൽ.എൽ.എച്ച് സി.ഇ.ഒ സഫീർ അഹമ്മദ് നിർവഹിച്ചു. ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ അബൂദബി ബസ്സ്റ്റാൻറിന് സമീപത്തെ ഹെറിറ്റേജ് ക്ലബിൽ വെച്ചാണ് മത്സരം നടക്കുന്നത്. പ്രകാശന ചടങ്ങിൽ ഷാലു റഷീദ് ബാബു (ബെസ്റ്റ് കാർഗോ), അജിത് ജോൺസൻ (ലുലു എക്സ്ചേഞ്ച്) കെ.കെ മൊയ്തീൻകോയ (യു. എ.ഇ എക്സ്ചേഞ്ച്) അഷറഫ് (ലുലു ) യു.എ.ഇ കെ.എം.സി.സി ട്രഷർ യു അബ്ദുല്ല ഫാറൂഖി, സെൻറർ ആക്ടിംഗ് പ്രസിഡൻറ് എം ഹിദായത്തുല്ല, സ്പോർട്ട്സ് സെക്രട്ടറി ഹംസ നടുവിൽ, അഡ്മിൻ സെക്രട്ടറി സാബിർ മാട്ടൂൽ, പബ്ലിക് റിലേഷൻ സെക്രട്ടറി കബീർ ഹുദവി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത് സ്വാഗതവും ട്രഷർ ടി കെ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.