സ​സ്നേ​ഹം സീ​സ​ൺ ആ​റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഓ​ട്ടോ മി​ഡാ​സ് എം.​ഡി അ​ഷ്‌​റ​ഫ് ബി​രി​ക്കു​ളം നി​ർ​വ​ഹി​ക്കു​ന്നു

ബ്രദേഴ്‌സ് പരപ്പ സംഗമം: ബ്രോഷർ പ്രകാശനം ചെയ്തു

ദു​ബൈ: കാ​ഞ്ഞ​ങ്ങാ​ട് പ​ര​പ്പ​യി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ബ്ര​ദേ​ഴ്‌​സ് പ​ര​പ്പ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി നാ​ലി​ന്​ ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന സ​സ്നേ​ഹം സീ​സ​ൺ ആ​റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഓ​ട്ടോ മി​ഡാ​സ് എം.​ഡി അ​ഷ്‌​റ​ഫ് ബി​രി​ക്കു​ളം നി​ർ​വ​ഹി​ച്ചു. ബ്ര​ദേ​ഴ്‌​സ് പ​ര​പ്പ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്​ ഷാ​ന​വാ​സ് ചി​റ​മ്മ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ താ​ജു​ദ്ദീ​ൻ കാ​രാ​ട്ട്, ട്ര​ഷ​റ​ർ ഒ.​കെ. പ്ര​സീ​ൻ, ഷം​സു​ദ്ദീ​ൻ ക​മ്മാ​ടം, അ​ഹ​മ്മ​ദ് ഹാ​ജി ബി​രി​ക്കു​ളം, അ​ഷ്‌​റ​ഫ് പ​ര​പ്പ, അ​നൂ​പ് പ​ര​പ്പ​ച്ചാ​ൽ, പി.​കെ. ഷാ​ന​വാ​സ്, മു​നീ​ർ മാ​ലോം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ദു​ബൈ ഖി​സൈ​സി​ലെ ക്യാ​പി​റ്റ​ൽ സ്‌​കൂ​ളി​ലാ​ണ് സം​ഗ​മം. രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ്, വ​ടം​വ​ലി, തി​രു​വാ​തി​ര, കൈ​മു​ട്ടി​പ്പാ​ട്ട്, ദ​ഫ്മു​ട്ട്, കോ​ൽ​ക്ക​ളി, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക​രോ​ക്കെ ഗാ​ന​മേ​ള, കു​ടും​ബ​സം​ഗ​മം എ​ന്നി​വ​യും അ​ര​ങ്ങേ​റും. പ​ര​പ്പ​യി​ലെ ആ​യി​ര​ത്തോ​ളം പ്ര​വാ​സി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Brothers Parappa Meet: Brochure released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.