ദുബൈ: തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച അഞ്ചാമത് തൃക്കരിപ്പൂർ ഫുട്ബാൾ ഫെസ്റ്റിൽ ബ്രദേഴ്സ് വൾവക്കാട് ചാമ്പ്യന്മാരായി. മെട്ടമ്മൽ ബ്രദേഴ്സ് യു.എ.ഇ രണ്ടാം സ്ഥാനവും മഞ്ചൂസ് എഫ്.സി ടൗൺ തൃക്കരിപ്പൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അബുഹൈലിലുള്ള ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തൃക്കരിപ്പൂരിലെ വിവിധ നാടുകളെ പ്രതിനിധാനം ചെയ്ത് 14 ടീമുകൾ പങ്കെടുത്തു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യാപ്പാടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ, ജില്ല നേതാക്കളായ ഇസ്മായിൽ നാലാംവാതുക്കൽ, എ.സി. റഫീഖ്, കെ.എം.സി.സി നേതാക്കളായ റാഷിദ് പടന്ന, പി.കെ.സി. അനീസ്, ബി.എസ്. ഖാദർ, ഷബീർ കൈതക്കാട്, ഷിഹാദ്, കാസിം ചാനടുക്കം, സുഹൈൽ, മുഹമ്മദ് മണിയനോടി, അഷ്റഫ് തൃക്കരിപ്പൂർ, മമ്മി കാക്കടത്ത്, സി. സമീർ, സദക്കത്തുള്ള, എൻ.പി. റഫീക്ക്, ഷുക്കൂർ ഒളവറ, എൻ. ജമാൽ, അബ്ദുറഹ്മാൻ തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.