ദുബൈ: പുതുവത്സരപ്പുലരിയിൽ ലോക റെക്കോർഡ് സൃഷ്ടിച്ച് ബുർജ് ഖലീഫയിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ ഇനിയും അവസരം. ഇൗ മാസം ആറ് വരെ ഷോ തുടരുമെന്ന് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി എട്ടിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10നുമാണ് ലൈറ്റ് അപ് 2018 എന്ന ശബ്ദ, വെളിച്ച പരിപാടി.
ഒറ്റ കെട്ടിടത്തിൽ നടന്ന ഏറ്റവും വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്ന പേരിലാണ് ഡിസംബർ 31 അർധരാത്രി നടന്ന ബുർജ് ഖലീഫയിലെ പരിപാടി ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. ബുർജ് ഖലീഫയുടെ പുറംഭാഗത്തെ 109,252 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പ്രതലത്തിലാണ് ഷോ നടന്നത്. 27 ഏക്കറോളം വരുന്ന ഇൗ പ്രതലം 20 ഫുട്ബോൾ ഗ്രൗണ്ടിന് തുല്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.