​േഗ്ലാബൽ വില്ലേജിലെ അബ്ര സർവിസ്​ (ഫയൽ ചി​ത്രം)

േഗ്ലാ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്നു

ദുബൈ: സിൽവർ ജൂബിലി ആഘോഷിക്കുന്ന ​േഗ്ലാബൽ വില്ലേജിലേക്ക്​ ആർ.ടി.എയുടെ ബസ്​ പുനരാരംഭിക്കുന്നു. വില്ലേജിനുള്ളിലെ അബ്ര സർവിസും വീണ്ടും തുടങ്ങും. ഈ മാസം 25നാണ്​ ​​േഗ്ലാബൽ വില്ലേജ്​ തുറക്കുന്നത്​.മൂന്ന്​ മെട്രോ സ്​റ്റേഷനിൽനിന്നും ഒരു ബസ്​ സ്​റ്റേഷനിൽ നിന്നുമാണ്​ ബസ്​ സർവിസ്​ നടത്തുന്നത്​.റാഷിദിയ മെട്രോ സ്​റ്റേഷൻ (റൂട്ട്​ 102), യൂനിയൻ മെട്രോ സ്​റ്റേഷൻ (103), അൽ ഗുബൈബ ബസ്​ സ്​റ്റേഷൻ (104), മാൾ ഓഫ്​ എമ​ിറേറ്റ്​സ്​ മെട്രോ സ്​റ്റേഷൻ (106) എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവിസെന്ന്​ ആർ.ടി.എ സി.ഇ.ഒ അഹ്​മദ്​ ഹാഷിം ബഹ്​റോസ്​യാൻ പറഞ്ഞു. ഇതിനായി ഡീലക്​സ്​ വോൾവോ ബസുകളാണ്​ ഉപയോഗിക്കുന്നത്​. വിനോദ സഞ്ചാരികൾക്ക്​ മികച്ച യാത്രാനുഭവം നൽകുക എന്നതാണ്​ ഇതുവഴി ലക്ഷ്യമിടുന്നത്​.

സന്ദർശകർക്കായി മൂന്ന് ഇലക്​ട്രിക്​​ അബ്ര സർവിസുകളാണ്​ നടപ്പാക്കുന്നത്​. കഴിഞ്ഞ പത്ത്​ സീസണിലായി അബ്ര സർവിസ്​ നടത്തുന്നുണ്ട്​. ​േഗ്ലാബൽ വില്ലേജുമായുള്ള ആർ.ടി.എയുടെ സഹകരണത്തിന്​ അദ്ദേഹം നന്ദിപറഞ്ഞു.​േഗ്ലാബൽ വില്ലേജിൽ ആഘോഷങ്ങൾ തുടങ്ങുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണെന്നും അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്ക്​ മുഖ്യ പ്രാധാന്യമാണ്​ നൽകുന്നതെന്നും ​േഗ്ലാബൽ വില്ലേജ്​ സി.ഇ.ഒ ബാദർ അന്നോഹി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.