അബൂദബി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബൂദബി ചാപ്റ്ററിന്റെ ഈ വർഷത്തെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാലക്ക്. വാര്‍ഷിക അന്താരാഷ്ട്ര സെമിനാറിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ബിസിനസ് സമൂഹത്തിന് നല്കിയ മഹത്തായ സംഭാവനകള്‍, മികച്ച നേതൃത്വം, നൂതന ബിസിനസ് തന്ത്രങ്ങള്‍, കോര്‍പറേറ്റ് ലോകത്തെ മികവിനുള്ള പ്രതിബദ്ധത എന്നിവ കണക്കിലെടുത്താണ് നാലു പതിറ്റാണ്ടോളമായി ലുലു ഗ്രൂപ്പില്‍ സേവനമനുഷ്ഠിക്കുന്ന സൈഫി രൂപാവാലയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തിനുകീഴില്‍, ഗുണനിലവാരം, വിശ്വാസ്യത, മികവ് തുടങ്ങിയ പ്രശസ്തിയോടെ മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നായി ലുലു ഗ്രൂപ് വളര്‍ന്നു. റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിലും അദ്ദേഹം മുന്‍നിരയില്‍നിന്ന് കമ്പനിയെ നയിച്ചതായും ഐ.സി.എ.ഐ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.